1. ശ്രവണം - ഭഗവാന്‍റെ മഹത്വത്തെക്കുറിച്ച് കേൾക്കുക (ഉദാ: പരീക്ഷിത്ത്). 2 കീർത്തനം - ഭഗവാന്‍റെ മഹത്വത്തെക്കുറിച്ച് പാടുക / പ്രചരിപ്പിക്കുക (ഉദാ: ശുകദേവൻ) 3. സ്മരണം - ഭഗവാനെ എപ്പോഴും സ്മരിച്ചുകൊണ്ടിരിക്കൽ (ഉദാ: പ്രഹ്ളാദൻ). 4. പാദസേവ - എപ്പോഴും ഭഗവാന്‍റെ തിരുവടികളെ സേവിക്കൽ (ഉദാ: ലക്ഷ്മീദേവി). 5. അർച്ചന - ഭഗവാനെ പൂജിക്കൽ (ഉദാ: പൃഥു). 6. വന്ദനം - ഭഗവാനെ വീണ്ടും വീണ്ടും നമസ്കരിക്കൽ (ഉദാ: അക്രൂരൻ). 7. ദാസ്യം - തന്നെ ഭഗവാന്‍റെ ദാസനായി കണക്കാക്കൽ (ഉദാ: ഹനുമാൻ). 8. സഖ്യം - ഭഗവാനെ തന്‍റെ സുഹൃത്തായി കണക്കാക്കൽ (ഉദാ: അർജുനൻ). 9.ആത്മനിവേദനം - തന്നെ ഭഗവാന് പൂർണ്ണമായും സമർപ്പിക്കൽ (ഉദാ: മഹാബലി)..
ബ്രഹ്മാണ്ഡ പുരാണം അനുസരിച്ച്, അന്നദാനം ചെയ്യുന്നവരുടെ ആയുസ്സ്, ധനം, മഹിമ, ആകർഷകത എന്നിവ വർധിക്കും. അവരെ കൊണ്ടുപോകാനായി സ്വർഗ്ഗലോകത്തിൽ നിന്ന് പൊന്നുകൊണ്ട് നിർമ്മിച്ച വിമാനം എത്തും. പത്മ പുരാണം അനുസരിച്ച്, അന്നദാനത്തിന് തുല്യമായ മറ്റൊരു ദാനം ഇല്ല. വിശക്കുന്നവർക്ക് ആഹാരം കൊടുക്കുന്നതിലൂടെ ഇഹലോകത്തും പരലോകത്തും സന്തോഷം ലഭിക്കും. പരലോകത്ത് മലകളെപ്പോലെ രുചികരമായ ഭക്ഷണം അത്തരം ദാതാവിനായി എപ്പോ ഴും സജ്ജമാണ്. അന്നദാതാവിന് ദേവന്മാരും പിതൃക്ക ളും അനുഗ്രഹം നൽകും. അവൻ എല്ലാ പാപങ്ങളിൽ നിന്നും മുക്തനാകും.
അഗ്നേ നയ സുപഥാ രായേ അസ്മാൻ വിശ്വാനി ദേവ വയുനാനി വിദ്വാൻ. യുയോധ്യസ്മജ്ജുഹുരാണമേനോ ഭൂയിഷ്ഠാം തേ നമ ഉക്തിം വിധേമ ......
അഗ്നേ നയ സുപഥാ രായേ അസ്മാൻ വിശ്വാനി ദേവ വയുനാനി വിദ്വാൻ.
യുയോധ്യസ്മജ്ജുഹുരാണമേനോ ഭൂയിഷ്ഠാം തേ നമ ഉക്തിം വിധേമ ..