വേദം അപൗരുഷേയമാണ്. ആരും രചിച്ചതല്ലാ. ഋഷികള്‍ വഴി മന്ത്രരൂപത്തില്‍ പ്രകടമായ അനന്തവും പരമവുമായ ജ്ഞാനത്തിനെയാണ് വേദം എന്ന് പറയുന്നത്.
കൊല്ലന്‍, ആശാരി, മൂശാരി, ശില്പി, തട്ടാന്‍ എന്നീ അഞ്ച് വിഭാഗക്കാരെ പ്രാചീന കേരളത്തില്‍ ഐങ്കുടികള്‍ എന്നാണ് വിളിച്ചിരുന്നത്. മനു, മയന്‍, ത്വഷ്ടാവ്, ശില്പി, വിശ്വജന്‍ എന്നീ അഞ്ച് വിശ്വകര്‍മ്മജരാണ് ഇവരുടെ പൂര്‍വികര്‍. ഇവര്‍ക്ക് ഉപനയനം പോലുള്ള സംസ്കാരകര്‍മ്മങ്ങളും ഉണ്ടായിരുന്നു.
നികാമേ നികാമേ നഃ പർജന്യോ വർഷതു ഫലിന്യോ ന ഓഷധയഃ പച്യന്താം യോഗക്ഷേമോ നഃ കല്പതാം....
നികാമേ നികാമേ നഃ പർജന്യോ വർഷതു ഫലിന്യോ ന ഓഷധയഃ പച്യന്താം യോഗക്ഷേമോ നഃ കല്പതാം