യേ ത്രിഷപ്താഃ പരിയന്തി വിശ്വാ രൂപാണി ബിഭ്രതഃ .
വാചസ്പതിർബലാ തേഷാം തന്വോ അദ്യ ദധാതു മേ ..1..
പുനരേഹി വചസ്പതേ ദേവേന മനസാ സഹ .
വസോഷ്പതേ നി രമയ മയ്യേവാസ്തു മയി ശ്രുതം ..2..
ഇഹൈവാഭി വി തനൂഭേ ആർത്നീ ഇവ ജ്യയാ .
വാചസ്പതിർനി യച്ഛതു മയ്യേവാസ്തു മയി ശ്രുതം ..3..
ഉപഹൂതോ വാചസ്പതിരുപാസ്മാൻ വാചസ്പതിർഹ്വയതാം .
സം ശ്രുതേന ഗമേമഹി മാ ശ്രുതേന വി രാധിഷി ..4..
ബ്രഹ്മാണ്ഡ പുരാണം അനുസരിച്ച്, അന്നദാനം ചെയ്യുന്നവരുടെ ആയുസ്സ്, ധനം, മഹിമ, ആകർഷകത എന്നിവ വർധിക്കും. അവരെ കൊണ്ടുപോകാനായി സ്വർഗ്ഗലോകത്തിൽ നിന്ന് പൊന്നുകൊണ്ട് നിർമ്മിച്ച വിമാനം എത്തും. പത്മ പുരാണം അനുസരിച്ച്, അന്നദാനത്തിന് തുല്യമായ മറ്റൊരു ദാനം ഇല്ല. വിശക്കുന്നവർക്ക് ആഹാരം കൊടുക്കുന്നതിലൂടെ ഇഹലോകത്തും പരലോകത്തും സന്തോഷം ലഭിക്കും. പരലോകത്ത് മലകളെപ്പോലെ രുചികരമായ ഭക്ഷണം അത്തരം ദാതാവിനായി എപ്പോ ഴും സജ്ജമാണ്. അന്നദാതാവിന് ദേവന്മാരും പിതൃക്ക ളും അനുഗ്രഹം നൽകും. അവൻ എല്ലാ പാപങ്ങളിൽ നിന്നും മുക്തനാകും.
ഇടുക്കി ജില്ലയിലെ അറക്കുളം ധർമ്മശാസ്താക്ഷേത്രത്തിന് ശബരിമലയുമായി ബന്ധമുണ്ട്. ഇവിടത്തെ കരോട്ടുമഠത്തിലെ കാരണവർ ശബരിമലയിലെ പൂജാരിയായിരുന്നു. പ്രായാധിക്യം മൂലം മലയ്ക്ക് പോകാൻ വയ്യാതായപ്പോൾ അദ്ദേഹം മനമുരുകി പ്രാർത്ഥിച്ചു. ഭഗവാൻ മനയുടെ നടുമുറ്റത്ത് തന്‍റെ സാന്നിദ്ധ്യം വരുത്തി അനുഗ്രഹിച്ചു. അവിടെയാണ് ഇപ്പോളുള്ള ക്ഷേത്രം നിലകൊള്ളുന്നത്.