പോർച്ചുഗീസ് ഇന്ത്യയുടെ വൈസ്രോയ് ആയിരുന്നു അൽഫോൻസോ ആൽബുക്കർക്ക് (1509 മുതൽ 1515 വരെ ) പല ക്ഷേത്രങ്ങളേയും ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തിട്ടുണ്ട്. ആലപ്പുഴ ജില്ലയിൽ പെരുമ്പളം ദ്വീപിൽ ഇടങ്കേറ്റിൽ വാര്യത്തിന്‍റെ സംരക്ഷണത്തിൽ ഉണ്ടായിരുന്ന പനമ്പുകാട് ഭദ്രകാളി ക്ഷേത്രമാക്രമിച്ചപ്പോൾ അവിടത്തെ ചക്കി വാരസ്യാർ ക്ഷേത്രത്തിൽ നിന്നും തിരികൊളുത്തിയ പന്തമുപയോഗിച്ച് പട്ടാളക്കാരുടെ ടെന്റുകൾ മുഴുവനും തീ വെച്ച് നശിപ്പിച്ചു. ഒട്ടനവധി പട്ടാളക്കാരെ വെട്ടിക്കൊല്ലുകയും ചെയ്തു. ഝാൻസി റാണിയെ അനുസ്മരിപ്പിക്കുന്ന ധീരവനിതയ്ക്ക് പ്രണാമങ്ങൾ.
പരമസത്യമായ മന്ത്രങ്ങളെ ആദ്യമായി കണ്ടവരാണ് ഋഷിമാര്‍. അവര്‍ വഴിയാണ് ജ്ഞാനം പ്രകടമാക്കപ്പെട്ടത്. മനനം ചെയ്യാന്‍ കഴിവുള്ളവരെയാണ് മുനി എന്ന് പറയുന്നത്. മുനിമാര്‍ക്ക് അഗാധമായ ജ്ഞാനവും വാക്കുകള്‍ക്കുമേല്‍ നിയന്ത്രണവുമുണ്ടായിരിക്കും