1. ലോകേഷണാ - വൈകുണ്ഠം പോലുള്ള ഉത്തമലോകങ്ങൾ പ്രാപിക്കാനുള്ള ആഗ്രഹം. 2 പുത്രേഷണാ - സന്താനപ്രാപ്തിക്കായുള്ള ആഗ്രഹം. 3. വിത്തേഷണാ - സ്വന്തം ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ പണം സമ്പാദിക്കാനുള്ള ആഗ്രഹം.
സാമാന്യമായി കറുപ്പ് നിറമുള്ള കൃഷ്ണശിലയാണ് കേരളത്തില്‍ വിഗ്രഹനിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. ഋഷിമാരുടേയും സിദ്ധന്മാരുടേയും ആശ്രമം തുടങ്ങിയ പുണ്യഭൂമികളില്‍ കാണുന്ന ശിലകളാണ് നല്ലത്. മണ്ണില്‍ പൂഴ്ന്ന് കിടക്കുന്നതാകണം. മംഗളാക്ഷരങ്ങള്‍ എഴുതിയതുപോലെയുള്ള ചിഹ്നങ്ങള്‍ നല്ലതാണ്. മിനുസമുള്ളതും പണിയുമ്പോള്‍ തകര്‍ന്നുപോകാത്തതും ചുറ്റിക കൊണ്ട് അടിച്ചാല്‍ ഗാംഭീര്യമുള്ള ശബ്ദം പുറപ്പെടുവിക്കുന്നതുമാകണം ശില. ശിലയുടെ തല കിഴക്ക്, തെക്ക്, പടിഞ്ഞാറ്, വടക്ക് എന്നതില്‍ ഏതെങ്കിലും ഒരു ദിക്കിലേക്കായിരിക്കണം. ഉപദിശകളിലേക്ക് ആകരുത്. ഭൂമിയില്‍ പതിഞ്ഞുകിടക്കുന്ന ഭാഗം വിഗ്രഹത്തിന്‍റെ മുന്‍ഭാഗമായി എടുക്കണം. തീപ്പൊരി കൂടുതല്‍ വരുന്ന അഗ്രം വിഗ്രഹത്തിന്‍റെ ശിരസായെടുക്കണം. ഏത് ദിക്കിനെ നോക്കിയാണോ പ്രതിഷ്ഠിക്കേണ്ടത് ആ ദിക്കിനെ നോക്കി ഭൂമിയില്‍ നിന്നും ശില ഉയര്‍ത്തുകയും വേണം.