കൊല്ലന്‍, ആശാരി, മൂശാരി, ശില്പി, തട്ടാന്‍ എന്നീ അഞ്ച് വിഭാഗക്കാരെ പ്രാചീന കേരളത്തില്‍ ഐങ്കുടികള്‍ എന്നാണ് വിളിച്ചിരുന്നത്. മനു, മയന്‍, ത്വഷ്ടാവ്, ശില്പി, വിശ്വജന്‍ എന്നീ അഞ്ച് വിശ്വകര്‍മ്മജരാണ് ഇവരുടെ പൂര്‍വികര്‍. ഇവര്‍ക്ക് ഉപനയനം പോലുള്ള സംസ്കാരകര്‍മ്മങ്ങളും ഉണ്ടായിരുന്നു.
സ്വന്തം ചുമതലകളോട് പ്രതിബദ്ധതയുള്ളവർക്ക് മാത്രമേ സമൂഹത്തിൽ നിലയും വിലയുമുണ്ടാകൂ. ഉത്തരവാദിത്തബോധം കടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും സന്തുലനത്തിനും പുരോഗതിക്കും അത്യന്താപേക്ഷിതമാണ്.