142.7K
21.4K

Comments

Security Code

54722

finger point right
വേദധാരയുടെ സ്വാധീനം ജീവിതത്തിൽ മാറ്റം കൊണ്ടുവന്നു. നന്ദി. 🙏🏻 -Prateeksha

വേദധാര ക്ക് ഒരുപാടു നന്ദി 🙏🙏🙏🙏🙏 -User_spuyhe

ഇനി വരുന്ന തലമുറകൾക്കും ഈ അറിവ് പകർന്നു കൊടുക്കുന്ന വേദധാര അതിനുള്ള ശക്തിയും കഴിവും ഭഗവാൻ നൽകി അനുഗ്രഹിക്കട്ടെ. പ്രണാമം ഓം.🙏 -krishnan kutty

കൊള്ളാം . നല്ല വെബ്സൈറ്റ് 👍👍👍 -ഗീത മേനോൻ

വേദധാര എൻ്റെ (എന്നെ പോലെ ഒരുപാട് പേർക്ക്) ജന്മപുണ്യമാണ്. -user_7yh8

Read more comments

Knowledge Bank

പാമ്പുകള്‍ക്ക് വിഷം ലഭിച്ചതെങ്ങനെ?

ശ്രീമദ് ഭാഗവതം പറയുന്നു- പരമശിവന്‍ കാളകൂടവിഷം കുടിച്ച സമയത്ത് ഭഗവാന്‍റെ കയ്യില്‍നിന്നും അല്പം വിഷം നിലത്തു വീണു. ഇതാണ് പാമ്പുകളിലും മറ്റ് ജീവികളിലും ചെടികളിലും മറ്റും വിഷമായി മാറിയത്.

Quiz

സ്വര്‍ഗത്തിലെ വൈദ്യനാര് ?

ദേവീഭാഗവതം ഇത്ര ദിവസം കൊണ്ടോ ഇത്ര മാസം കൊണ്ടോ കേൾക്കണം എന്ന് നിയമമൊന്നും ഇല്ല. അവരവരുടെ സൗകരൃം അനുസരിച്ചു കേൾക്കാം. പല പ്രാവശ്യം കേൾക്കാം. എന്നാൽ കർക്കിടമാസത്തിലെ രാമായണപാരായണം പോലെ ചാന്ദ്രമാസങ്ങളായ ആശ�....

ദേവീഭാഗവതം ഇത്ര ദിവസം കൊണ്ടോ ഇത്ര മാസം കൊണ്ടോ കേൾക്കണം എന്ന് നിയമമൊന്നും ഇല്ല.

അവരവരുടെ സൗകരൃം അനുസരിച്ചു കേൾക്കാം.

പല പ്രാവശ്യം കേൾക്കാം.

എന്നാൽ കർക്കിടമാസത്തിലെ രാമായണപാരായണം പോലെ ചാന്ദ്രമാസങ്ങളായ ആശ്വിനം , ചൈത്രം , മാഘം, ആഷാഢം എന്നി മാസങ്ങളിൽ ദേവീഭാഗവതം കേട്ടാൽ അധികം ഫലം ലഭിക്കും.

ഭാഗവതസപ്താഹം പോലെ ദേവീഭാഗവതം നവാഹമായി ചെയ്യാം.

ഒൻപത് ദിവസം കൊണ്ടു ചെയ്യുന്നതാണ് നവാഹം.

ഏഴ് ദിവസം കൊണ്ട് സപ്താഹം ചെയ്യുന്നതുപോലെ.

ഈ നവാഹം നടത്തുന്നത് വലിയ പുണൃമാണ്.

കാരണം നവാഹം നടത്തിക്കുന്നത് മൂലം വളരെയധികം പേർക്ക് ദേവിയുടെ മഹിമയെ പറ്റി അറിയാൻ അവസരം ഉണ്ടാക്കി കൊടുക്കുകയാണ്.

ദുഷ്ടന്മാരും, പാപികളും, വഞ്ചകന്മാരും, വേദനിന്ദകരും, നാസ്തികന്മാരും എല്ലാവരും തന്നെ ദേവീഭാഗവതം നവാഹമായി നടത്തുന്നത് വഴി പവിത്രതയെ പ്രാപിക്കുന്നു.

പരധനം അപഹരിച്ചവൻ, പരസ്ത്രീയെ പ്രാപിച്ചവൻ, ദേവതകളോടും ഗോമാതാവിനോടും ഭക്തിയില്ലാത്തവൻ, ഇവരൊക്കെ തന്നെ നവാഹം നടത്തിയാൽ തങ്ങളുടെ പാപങ്ങളിൽ നിന്നും മോചനം നേടുന്നു.

തപസ്സ് , വ്രതങ്ങൾ , ഉപവാസം, പുണൃതീർത്ഥങ്ങളിൽ സ്നാനം, ജപം, ഹോമം, യജ്ഞം, ഇവയെല്ലാം ചെയ്താൽ ലഭിയ്ക്കുന്ന പുണ്യത്തിലും അധികമാണ് ദേവീഭാഗവതം നവാഹം നടത്തിയാൽ ലഭിയ്ക്കുന്ന പുണ്യം.

ഗംഗ തുടങ്ങിയ പുണ്യ നദികളും, കാശി തുടങ്ങിയ പുണ്യ ക്ഷേത്രങ്ങളും മറ്റും പാപവിമോചനം ചെയ്യുന്ന കാര്യത്തിൽ ദേവീഭാഗവത നവാഹത്തോളം കാര്യക്ഷമം അല്ല.

ഇവയിലൂടെയുള്ള പാപവിമോചനം നവാഹം പോലെ ക്ഷിപ്രസാദ്ധ്യവുമല്ല.

ഇതുകൊണ്ടാണ് പറയുന്നത് ദേവീഭാഗവതം പുരാണങ്ങളിൽ ഉന്നതോന്നതമാണെന്ന്.

ധർമ്മം , അർത്ഥം, കാമം , മോക്ഷം ഇവ നാലും ലഭിയ്ക്കാനായി ഇതുപോലെ മറ്റൊരു ഉപായം ഇല്ല.

ശ്രീമദ് ഭാഗവതം പ്രധാനമായും മോക്ഷസാധനമാണ്.

ആത്മീയതത്ത്വങ്ങളെ സരളമായി മനസിലാക്കാനാണ് ശ്രീമദ് ഭാഗവതം ഉതകുന്നത്.

ദേവീഭാഗവതം നാലിനെയും കൊടുക്കും.

ധർമ്മം ആചരിയ്ക്കാനുള്ള ആഗ്രഹം, ബുദ്ധി, അതിനു വേണ്ടിയ ധനം, ധർമ്മബദ്ധമായ ആഗ്രഹങ്ങളുടെ പൂർത്തീകരണം, ഒടുവിൽ മോക്ഷവും.

ദിവസവും കുറച്ച് കേൾക്കുക.

ദേവിയുടെ കൃപക്ക് പാത്രീഭൂതരാകാൻ മറ്റൊന്നും വേണ്ട.

അശ്വിനമാസത്തിലെ ശുക്ളപക്ഷ അഷ്ടമിയുടെ അന്ന് ദേവീഭാഗവതം ഗ്രന്ഥം ഒരു യോഗ്യനായ വ്യക്തിക്ക് ദാനം ചെയ്യുന്നത് വലിയ പുണ്യം ആകുന്നു.

പകർച്ചവ്യാധികൾ, പ്രകൃതിക്ഷോഭം ഇവയുടെ സമയത്ത് ദേവീഭാഗവതശ്രവണം കൊണ്ട് ശാന്തിയും സമാധാനവും പുനസ്ഥാപിക്കപ്പെടും.

ബാധോപദ്രവങ്ങൾ , ഭയങ്ങൾ, ഇവയെല്ലാം ദേവീഭാഗവതം കേട്ടാൽ ഓടി ഒളിക്കും.

ഇതാണ് ദേവീഭാഗവതം ശ്രവണത്തിന്‍റെ മഹിമ.

Recommended for you

അഞ്ജനശ്രീധര ചാരുമൂര്‍ത്തേ കൃഷ്ണാ

 അഞ്ജനശ്രീധര ചാരുമൂര്‍ത്തേ കൃഷ്ണാ

Click here to know more..

മറ്റുള്ളവരുമായി നല്ല അനുഭവത്തിനുള്ള ബുധ മന്ത്രം

മറ്റുള്ളവരുമായി നല്ല അനുഭവത്തിനുള്ള ബുധ മന്ത്രം

ഓം സോമാത്മജായ വിദ്മഹേ സൗമ്യരൂപായ ധീമഹി| തന്നോ ബുധഃ പ്രച....

Click here to know more..

വിശ്വനാഥ സ്തോത്രം

വിശ്വനാഥ സ്തോത്രം

ഗംഗാധരം ജടാവന്തം പാർവതീസഹിതം ശിവം| വാരാണസീപുരാധീശം വിശ....

Click here to know more..